തിരുവനന്തപുരം: തെരഞ്ഞെടുപ്പു നാമനിർദേശ പത്രികയിൽ വിവരങ്ങൾ മറച്ചുവച്ചു എന്നു ചൂണ്ടിക്കാട്ടി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ഭാര്യ വീണ തൈക്കണ്ടി എന്നിവർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കോടതി പോലീസിനോടു റിപ്പോർട്ട് തേടി.
ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റ്റാനിയ മറിയം ജോസ് ആണ് മ്യൂസിയം പോലീസിനോട് ഈ മാസം 22ന് റിപ്പോർട്ട് നൽകാൻ നിർദേശിച്ചത്.അഭിഭാഷകനായ നെയ്യാറ്റിൻകര നാഗരാജാണ് ഹർജി ഫയൽ ചെയ്തത്.
മുഹമ്മദ് റിയാസിന്റെ നാമനിർദേശ പത്രികയിൽ ഭാര്യയായ വീണ തൈക്കണ്ടി സിഎംആർഎല്ലിൽ നിന്നു കൈപ്പറ്റിയ 1.72 കോടി രൂപയുടെ കണക്കു കാണിച്ചിട്ടില്ലെന്നാണ് ഹർജിക്കാരന്റെ വാദം.